Jan 18, 2011

ഗ്രാമങ്ങളില്‍ നിന്നും മായുന്ന ദൃശ്ശ്യങ്ങള്‍....
കൊയ്ത്തുകാലമാകുമ്പോള്‍ ഗ്രാമീണ ഗൃഹങ്ങളില്‍ നാവോറു പാടാനെത്തിയിരുന്ന പുള്ളുവനും പുള്ളുവത്തിയും ഇന്ന് അപൂര്‍വ്വ സന്ദര്‍ശകരായി മാറിയിരിക്കുന്നു. ഒറ്റത്തന്ത്രി വീണയില്‍ മദ്ധ്യസ്ഥായിയിയലുള്ള ഏതാനും സ്വരങ്ങള്‍ മാത്രം മീട്ടി പാടുന്ന പുള്ളുവനും തോല്‍ വരിഞ്ഞ കുടത്തിവു നടുവിലൂടെ വലിച്ചു കെട്ടിയ ചരടില്‍ മിനുസമുള്ള വെള്ളാരം കല്ലു കൊണ്ട് താളമിട്ട് ഉച്ചസ്ഥായിയില്‍ നീട്ടിപ്പാടുന്ന പുള്ളുവത്തിയും ഓര്‍മ്മകളാവുകയാണ്. നാഗ കളം പാട്ടുകളും പൈതങ്ങള്‍ക്ക് കണ്ണേറുപറ്റാതിരിക്കാന്‍ പാടുന്ന നാവോറു പാട്ടും കലാ മേളകളിലെ വേദികള്ല്‍ മാത്രമായി ഒതുങ്ങാന്‍ ഇനി നാളുകളേവേണ്ടി വരികയുള്ളൂ.

തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ ഇപ്പോഴും പതിവായിഎത്തുന്ന കൂറ്റനാട് വേലായുധപ്പുള്ളുവന്‍
------------------------------------------------------------------------------------------------------------

1 comment:

  1. ആദ്യം ആയിട്ടാണ് ഇവിടെ. കൊള്ളാം, പഴമയെ പരിച്ചയപെടുതുന്നത്. ആശംസകള്‍!!

    ReplyDelete