Jan 3, 2011

കടവല്ലൂര്‍-കൊരട്ടിക്കര-പെരുമ്പിലാവ് അപകടമേഘലയാവുന്നു.
ചൂണ്ടല്‍ മുതല്‍ കുറ്റിപ്പുറം വരെയുള്ള സംസ്ഥാന പാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കും തോറും അപകടങ്ങളും മരണങ്ങളും നിത്യ സംഭവമായിക്കൊണ്ടരികകുന്നു. കടവല്ലൂര്‍  പഞ്ചായത്തിലെ കേരട്ടിക്കര -പെരുമ്പിലാവ് ഭാഗങ്ങളാണ് അതീവ അപകട മേഘലയായി മാറിയത്. കൊരട്ടിക്കര പോസ്റ്റ് ഓഫീസിനു സമീപത്തെ വളവിലും കൊരട്ടിക്കര സെന്ററിലും ഉണ്ടായ അപകടങ്ങളില്‍ നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. റോഡിന്റെ ഘടനയിലുണ്ടായ മേന്‍മയും വീതിയും വാഹനങ്ങളുടെ അമിതവേഗത്തിവു കാരണമാകുന്നു. വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ദ്ധനയും അമിത വേഗത്തിലോടുന്ന പുതു തലമുറ വാഹനങ്ങളുടെ ആധിക്യവും അപകടങ്ങവുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രദേശത്ത് റോഡ് മുറിച്ച് കടക്കുക എന്നത് അത്യന്തം ദുഷ്‌കരവും അപകടകരവുമായിരിക്കയാണ്. റൊഡില്‍ വെള്ള വരകളും റിഫഌക്റ്റരുകളും സ്ഥാപിച്ചിട്ടുണ്ട് എങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെയുള്ള മറികടക്കലും മത്സര ഓട്ടവും അപകടങ്ങളുടെ ആക്കം കൂട്ടുക തന്നെയാണ്.

മീലി ബഗ്ഗുകള്‍ വീണ്ടും വരുന്നു

കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ ജില്ലയിലെ കാര്‍ഷിക മേഘലക്ക് കനത്ത പ്രഹരമേല്‍പ്പിച്ച മീലിബഗ്ഗ് എന്ന പ്രാണി കഴിഞ്ഞ വര്‍ഷക്കാലത്ത് അപ്രത്ത്യക്ഷമായിരുന്നു. മഴയൊഴിഞ്ഞ് അന്തരീക്ഷം ചൂടുപിടിച്ചപ്പോള്‍ ഇവ വീണ്ടും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. പപ്പായ,ചെമ്പരത്തി എന്നിവയില്‍ നിന്നും ആക്രമണം തുടങ്ങുന്ന ഇവ എല്ലാ വിളകളേയും ആക്രമിക്കും. ഇത്തവണ പുല്‍ വര്‍ഗ്ഗങ്ങളുടെ കതിരുകളിലാണ് പ്രത്യക്ഷപ്പെട്ടത്. പുല്‍ വര്‍ഗ്ഗച്ചെടികള്‍ പൂക്കുന്ന നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ തന്നെയാണിവയുടെ വരവും.

No comments:

Post a Comment