ആദരണീയം
കടവല്ലൂര്‍ ഗവ.ഹൈസ്‌ക്കൂളില്‍ ആദരണീയം എന്ന പുതുമയുള്ള പരിപാടി സംഘടിപ്പിച്ചു. 2014 അഗസ്റ്റ് 5 നായിരുനാനു പരിപാടി. ഈ സ്‌ക്കൂളില്‍ പഠിച്ച പഴയ തലമുറയില്‍പെട്ട 75 വയസ്സ് കഴിഞ്ഞ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഇന്നത്തെ ഇളം തലമുറ ആദരിക്കുന്ന ചടങ്ങാണ് നടന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കൂടിയ 104 വയസ്സായ ചക്കി മുത്തശ്ശിയെ ആണ് ആദ്യം ആദരിച്ചത്. 75 വയസ്സ് കഴിഞ്ഞ 82 പേരാണ് ക്ഷണം സ്വീകരിച്ച് എത്തിയിരുന്നത്. പ്രീപ്രൈമറി ക്‌ളാസ്സിലെ പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്‌ളസ്സ് ടു ക്‌ളാസ്സിലെ വിദ്യാര്‍ത്ഥികള്‍ വരെയുള്ളവരാണ് വയോധികരെ പൊന്നാടയണിയിച്ച് ആദരിച്ചത്. ഇടക്കിടെ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പ്രീപ്രൈമറി കുട്ടികളുടെ കൂകൂ കൂകൂ തീവണ്ടി എന്ന ലൈവ് ഡെമോണ്‍സ്‌ട്രേഷനോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
കുന്നംകുളം എം.എല്‍.എ ബാബു എം പാലിശ്ശേരി, ബാലാജി, കരിക്കാട് ദീനബന്ധു ഡയറക്ടര്‍ ഫാദര്‍ റോയ്.പി. തോമസ് തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു.
സ്‌ക്കൂള്‍ പി.ടി.എ യും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് സുരേഷ്, വൈസ് പ്രസി. സി.സുധീര്‍, മുന്‍ പി.ടി.എ പ്രസിഡന്റ് വി.രാമചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് രാജേന്‍ന്ദ്രന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് .സി.പി. പോള്‍, സെക്രട്ടറി കെ.എ.ശക്തിധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.






No comments:
Post a Comment