M.A. മുഹമ്മദിന് കര്‍ഷകോത്തമ പുരസ്‌കാരം
ബാലാജിയുടെ പച്ചക്കറി കൃഷിക്ക് സംസ്ഥാന സര്‍ക്കാരന്റെ അവാര്‍ഡ്.
കടവല്ലൂര്‍ മാനംകണ്ടത്ത് എം.എ.മുഹമ്മദ് 2014 ലെ ഏറ്റവും മികച്ച സംയോജിത കര്‍ഷകനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരത്തന് അര്‍ഹനായി.
തന്റെ 18 ഏക്കര്‍ കൃഷി സ്ഥലത്ത് നെല്ല്,കുരുമുളക്,മത്സ്യം,കോഴി,താറാവ് തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. 18 ഏക്കറില്‍ നിന്നും വര്‍ഷം 20 ലക്ഷത്തോളം രൂപയുടെ വരുമാനം ലഭിക്കുന്നു. എല്ലാ കൃഷയും വളരെ ശാസ്ത്രീയമായി ചെയ്യുക എന്നതാണ് മുഹമ്മദിന്റെ രീതി. വിദേശത്തെ ബിസിനസ്സും നാട്ടിലെ കൃഷിയും വിദഗ്ദമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുന്നു. നിഷ്‌ക്കളങ്കമായ സൗഹൃത സ്വഭാവവും എളിമയുമാണ് മുഹമ്മദിനെ നാട്ടുകാരുടെ പ്രിയങ്കരനാക്കിയത്.
തന്റെ 18 ഏക്കര്‍ കൃഷി സ്ഥലത്ത് നെല്ല്,കുരുമുളക്,മത്സ്യം,കോഴി,താറാവ് തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. 18 ഏക്കറില്‍ നിന്നും വര്‍ഷം 20 ലക്ഷത്തോളം രൂപയുടെ വരുമാനം ലഭിക്കുന്നു. എല്ലാ കൃഷയും വളരെ ശാസ്ത്രീയമായി ചെയ്യുക എന്നതാണ് മുഹമ്മദിന്റെ രീതി. വിദേശത്തെ ബിസിനസ്സും നാട്ടിലെ കൃഷിയും വിദഗ്ദമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുന്നു. നിഷ്‌ക്കളങ്കമായ സൗഹൃത സ്വഭാവവും എളിമയുമാണ് മുഹമ്മദിനെ നാട്ടുകാരുടെ പ്രിയങ്കരനാക്കിയത്.
ബാലാജിയുടെ പച്ചക്കറി കൃഷിക്ക് സംസ്ഥാന സര്‍ക്കാരന്റെ അവാര്‍ഡ്.
ബാലാജി എം പാലിശ്ശേരി (ബാലഗോവിന്ദന്‍) ക്ക് ഏറ്റവും നല്ല പച്ചക്കറി കര്‍ഷകനുള്ള 2014 ലെ അവാര്‍ഡ് ലഭിച്ചു. കൊരട്ടിക്കരയിലുള്ള തന്റെ വീടിനടുത്തുള്ള പാടത്താണ് വിവിധ തരത്തിലുള്ള പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. ചീര, വെണ്ട, വെള്ളരി, പടവലം, കുമ്പളം,വാഴ, പയര്‍ തുടങ്ങിയവയെല്ലാം ഇവിടെ കൃഷിചെയ്യുന്നു. ജൈവകൃഷിക്കാണ് പ്രധാന്യം കൊടുക്കുന്നത്. കൃഷിയില്‍ കൊടുക്കുന്ന അതീവ ശ്രദ്ധയും കഠിനാധ്വാനവുമാണ് വിജയ രഹസ്യം.
ഇതു കൂടാതെ പാട്ടത്തിനെടുത്ത 2 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിയും 2 ഏക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലിപൂ കൃഷിയും ചെയ്യുന്നുണ്ട്. ചെണ്ടുമല്ലി കൃഷി ഈ വര്‍ഷം ആദ്യമായി ആരംഭിച്ചതാണ്.
സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനവും കാര്‍ഷക വൃത്തിയും സംയോജിപ്പിച്ചു കൊണ്ടുപോകുന്നതിനും സമയം കണ്ടെത്തുന്നതിനും അദ്ദേഹത്തിനു കഴിയുന്നു. CPIM കുന്നകുളം ഏരിയ സെക്രട്ടറിയാണ് ബാലാജി.
![]() |
| ബാലാജി (വലത്) ചെണ്ടുമല്ലി തോട്ടത്തില്‍ |

No comments:
Post a Comment