അഡ്വേക്കേററ് സി.കെ. വേലായി.
ജന്മിത്തത്തിന്റെ അടിച്ചമര്‍ത്തലുകളും ഉച്ചനീചത്ത്വങ്ങളുടെ വേലിക്കെട്ടുകളും ദാരിദ്ര്യത്തിന്റെ അവശതകളും ധീരമായി തരണം ചെയ്ത് സ്വ പ്രയന്തം കൊണ്ട് വളര്‍ന്നുവന്ന കടവല്ലൂരിന്റെ മറ്റൊരു അഭിമാന വ്യക്തിത്ത്വം.
അടിച്ചമര്‍ത്തപ്പെട്ട് സമൂഹത്തന്റെ ഏറ്റവും അടത്തട്ടില്‍ കിടന്നിരുന്ന ഹരിജന കുടുംബത്തിലാണ് സി.കെ.വേലായിയുടെ ജനനം. ഏറെ ദാരിദ്ര്യം അനുഭവിച്ചു പോന്ന കുടുംബത്തിലും ബന്ധുക്കള്‍ക്കിടയിലും ആദ്യത്തെ അക്ഷരാഭ്യാസിയായിരുന്നു അദ്ദേഹം. അക്കാലത്ത് നിലനിന്നുപോന്ന കടുത്ത ഉച്ചനീചത്ത്വങ്ങള്‍ ഏറെ സഹിച്ചും അതിജീവിച്ചുമാണ് അദ്ദേഹം ജീവിത സമരം വിജയിപ്പിച്ചെടുത്തത്.
ആയുധം പോയ വേലായുധന്‍
സവര്‍ണ്ണ ജന്മിത്തറവാട്ടിലെ സാംബവ അടിയാള സ്ത്രീ മകന് ചോറൂണിനും പേരിടാനുമായി സമീപത്തെ മൂശാരിമാരുടെ കുടുംബക്ഷേത്രമായ സുബ്രഹ്മണ്യ കോവിലില്‍ ചെന്നു. അവിടുത്തെ പൂജാരി ചൊല്ലി വിളിച്ച പേരായിരുന്നു വേലായുധന്‍. ഈപേരില്‍ സവര്‍ണ്ണത്ത്വം കണ്ട് വേലായുധന്‍ വേണ്ട, വേലായി മതിയെന്ന് ജന്മി കല്‍പ്പിച്ചു. അങ്ങനെ വേലായുധന്‍ വേലായിയായി നിരായുധനാക്കി. ഔദ്യോഗിക കാലത്ത് പേര് മാറ്റാന്‍ പലരും ഉപദേശിച്ചുവെങ്കിലും ജാതിവ്യവസ്ഥയുടേയും സവര്‍ണ്ണ മേധാവിത്തത്തിന്റേയും ഓര്‍മ്മ പ്പെടുത്തലായി വേലായി എന്ന പേര് നിലനില്‍ക്കട്ടെ എന്ന് അദ്ദേഹം സ്വയം തീരുമാനിക്കുകയായിരുന്നു.
കോളേജ് ഫീസിന് ആട്ടിന്‍കുട്ടി..!
1956ല്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം മികച്ചരീതിയില്‍പൂര്‍ത്തിയാക്കിയെങ്കിലുംകോളേജ് പ്രവേശനത്തിനുള്ള 10 ഉറുപ്പിക കോഷന്‍ മണി കെട്ടിവെക്കാന്‍ കയ്യിലില്ലാത്തതിനാല്‍ കൂലിപ്പണികള്‍ ജീവിതോപാധിയാക്കി. 1958ല്‍ വീണ്ടും ഉപരി പഠന ത്തിനുള്ള ശ്രമം തുടങ്ങി. പണത്തിന്റെ ആവശ്യം അറിയിച്ചപ്പോള്‍ സുമനസ്സുള്ള കൊച്ചുമാത്യു എന്ന മുതലാളി കടമായി കൊടുത്തത് ഒരു ആട്ടിന്‍ കുട്ടിയെ....!
പെരുമ്പിലാവ് ചന്ത വഴി കോളേജിലേക്ക്...!
കോളേജ് അഡമിഷന് പോയ വിചിത്രമായ സംഭവവും അദ്ദേഹം ഓര്‍ക്കുന്നു. ഒരു കയ്യില്‍ SSLC ബുക്കും മറുകയ്യില്‍ ആട്ടിന്‍കുട്ടിയുടെ കയറു മായിട്ടാണ് കോളേജ് അഡ്മിഷന് പുറപ്പെട്ടത്. ആട്ടിന്‍കുട്ടിയെ ചന്തയില്‍ വിറ്റു കിടിടയ 13 ഉറുപ്പിക കൊണ്ടാണ് വേലായി തന്റെ ഉപരി പഠനം ആരംഭിച്ചത്.
ഒരു ഓലക്കുടയും കുറെ പീഢനങ്ങളും.
സ്‌ക്കൂള്‍ ജീവിതത്തില്‍ ഒരു ഓലക്കുട സമ്മാനിച്ച പീഠാനുഭവങ്ങള്‍ വേലായി ഇന്നും ഓര്‍മ്മിക്കുന്നു.മൂന്നാം കഌസ്സ് പഠനകാലം. വേലായിയുടെ അഛന്‍ ഓലക്കുട ഉണ്ടിക്കുന്നതില്‍ വിദഗ്ധനാണെന്നു മനസ്സിലാക്കിയ കഌസ്സദ്ധ്യാപകന്‍ തന്റെ മകനു വേണ്ടി ഒരു ഓലക്കുട നിര്‍മ്മിച്ചു കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു.
വേനല്‍ക്കാലമായതിനാല്‍ കുടനിര്‍മ്മാണത്തിനുള്ള വസ്തുക്കള്‍ കിട്ടാനില്ലെന്നും മഴക്കലമാവുമ്പോള്‍ ഉണ്ടാക്കിതരാമെന്നുമായിരുന്നു അഛന്റെ മറുപടി. ഈ വിവരം അദ്ധ്യാപകനോട് പറഞ്ഞ വേലായിക്ക് ലഭിച്ചത് കടുത്ത പീഢന മായിരുന്നു. സ്ലേറ്റും പുസ്തകവും പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞ ശേഷം ആ മൂന്നാം കഌസ്സുകാരന്റെ കൈ വെള്ളയില്‍ ചോര പൊടിയും വരെ തല്ലിയാണ് അദ്ധ്യാപകന്‍ അരിശം തീര്‍ത്തത്.
മകന് കിട്ടിയ പീഢനം സഹിക്കാനാവാതെ ഇനി സ്‌ക്കൂളില്‍ പോകേണ്ടെന്നായിരുന്നു അഛന്റെ തീരുമാനം. പിന്നീട് വേദാന്തി അച്യുതന്‍ നായര്‍ എന്ന മനുഷ്യസ്‌നേഹി ഈ വിവരം അറിഞ്ഞ് ഇടപെടുകയും തുടര്‍ന്നു പഠിക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്തുവെന്ന് വേലായി ഓര്‍ക്കുന്നു.
കാണിക്കയിടാന്‍ ചെന്നവന് കല്ലേറ്...!
നാട്ടിലെ ശിവക്ഷേത്രത്തില്‍ കാണ്ക്കയിടാനായി അമ്മ ഏല്‍പ്പിച്ച പണവുമായി ക്ഷേത്രത്തിന്റെ ഏതാണ്ട് നൂറ് മീറ്റര്‍ ദൂരെ എത്തയപ്പോള്‍ കുട്ടിയായ വേലായിക്ക് ലഭിച്ചത് മനുഷ്യത്ത്വരഹിതമായ അപമാനമായിരുന്നു. കയ്യില്‍ കാണിക്കപ്പണവുമായി ചെന്ന കുട്ടിയെ അയിത്തം കല്‍പ്പിച്ച് കല്ലു വാരിയെറിഞ്ഞ് ഓടിക്കുകയായിരുന്നു അമ്പലത്തിന്റെ അധികാരി നമ്പൂതിരി ചെയ്തത്. അശുദ്ധിയാക്കാതെ കാശു വെച്ചുട്ടു പോടാ എന്ന നമ്പൂതിരിയുടെ ആക്രോശം വകവെക്കാതെ കാശ് കയ്യില്‍ പിടിച്ച് തിരിച്ചുപോന്ന് മറുപടികൊടുത്തു.
അനാചാരങ്ങള്‍ക്കെതിരെ സമുദായത്തിനുള്ളിലും പോരാട്ടം.
സ്വ സമുദായത്തില്‍ നിലനിന്നിരുന്ന സമുദായഭ്രഷ്ടിനെതിരെയും വേലായി ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സ്ത്രീകള്‍ വീടിനകത്ത് പ്രസവിക്കുന്നതും ചാണകം, പച്ചിലവളം, ഞാറ് എന്നിവ തലയില്‍ ചുമക്കുന്നതും പോത്തിനെ തൊടുന്നതും അന്ന്‌സാംബവ സമുദായാംഗങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. അങ്ങനെ ചെയ്യുന്നവരെ സമുദായനേതാക്കള്‍ സമുദായത്തില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കിയിരുന്നു. ആ അനാചാരത്തിനെതിരെ ചെറുപ്പം മുതല്‍ക്കേ വേലായി ശബ്ദിക്കുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
അഡ്വേക്കേറ്റ് സി.കെ. വേലായി. B.A, L.L.B.
(Retired Assistant Sales Tax Commissioner)
ചീരംകുറ്റിഞാലില്‍ വീട്.
P.O. കടവല്ലൂര്‍, തൃശ്ശൂര്‍ ജില്ല. 680 543
പ്രൈമറി വിദ്യഭ്യാസം ഗവ.യു.പി.സ്‌ക്കൂള്‍ കടവല്ലൂര്‍,
ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം- ഗവ.ഹൈസ്‌ക്കൂള്‍ പഴഞ്ഞി.
പ്രീ- യൂണിവേഴ്‌സിറ്റി വിദ്യഭ്യാസം ,സെന്റ് തോമസ് കോളേജ്,തൃശ്ശൂര്‍
B.A.-ശ്രീ കേരള വര്‍മ്മ കോളേജ്, തൃശ്ശൂര്‍.
L.L.B.- ലോ കോളേജ് എറണാകുളം.
1960 ല്‍ L.D.C. ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1978 ല്‍ Sales tax officer ആയി P.S.C നിയമനം. 1988ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.
1989--2009 കാലത്ത് കുന്നം കുളം മജിസ്‌ട്രേറ്റ് കോടതിയില്‍ വക്കീലായി സേവനമനുഷ്ടിച്ചു.
ബാര്‍ അസോസ്യേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, കടവല്ലൂര്‍ പട്ടിക ജാതി-വര്‍ഗ്ഗ സഹകരണ സംഘം സ്ഥാപക പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
ഭാര്യ- എ.പി.ജാനകി M.Sc. B.Ed. (Rtd. A.E.O.)

No comments:
Post a Comment