Aug 13, 2011

ഓര്‍മ്മയുടെ തീരങ്ങളില്‍........

  SSLC   1987-88 ബാച്ചിന്റെ സംഗമം
ഞങ്ങള്‍ ഓര്‍ക്കുന്നു...
  ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കടവല്ലൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍   ഒരുമിച്ച്  പഠിച്ചതും, ഒടുവിലൊരു മാര്‍ച്ച് മാസത്തില്‍ കളിചിരികള്‍ക്കും കലഹത്തിനും വിടുതി നല്‍കി പടിയിറങ്ങിയതും..........
പകലറുതികള്‍ പലതു കഴിഞ്ഞിട്ടും, ക്ലാസ്സ്മുറിയില്‍ നിന്നും മായന്‍ മാഷുടേയും നമ്പീശന്‍ മാഷുടേയും ശബ്ദം  ഒരു ഗൃഹാതുരത്വത്തോടെ ഞങ്ങള്‍ ഓര്‍ത്തെടുക്കാറുണ്ട്.    ഓര്‍ക്കാനായുമ്പോഴേക്കും ഞങ്ങളെത്ര ചെറുപ്പമായിപ്പോകുന്നു...............
ജീവിതത്തിന്റെ സമസ്ത മേഖലകളിലുമായി വിഹരിക്കുന്നുണ്ട് അന്ന് പിരിഞ്ഞ കൂട്ടുകാര്‍.  ഞങ്ങളുടെ ബാല്യകൗമാരം ചെലവഴിച്ച  വിദ്യാലയത്തിന്റെ തിരുമുറ്റത്ത് ഒരിക്കല്‍കൂടി ഞങ്ങള്‍ ഒത്തുകൂടി. ഒപ്പം ഞങ്ങളുടെ അധ്യാപകരും.

2011 ആഗസ്റ്റ് 7 ന്  ഞായറാഴ്ച 2PMന് നമ്മുടെ 1987-88  SSLCബാച്ചിലെ എല്ലാവരും കടവല്ലുര്‍ ഗവ:ഹൈസ്കൂളില്‍ ഒത്തുചേര്‍ന്നു    ഓര്‍മ്മകള്‍ അയവിറക്കാനും സ്നേഹം പങ്കുവെക്കാനും


                                        22 വര്‍ഷങ്ങള്‍ക്കുശേഷം ഒരു ഒത്തുകൂടല്‍.
തയ്യാറാക്കിയത്- രവീന്ദ്രന്‍ മാഷ്.

No comments:

Post a Comment