പെട്ടിപ്പാട്ടും കോളാമ്പിപ്പാട്ടും.
1950-60-70 കാലഘട്ടത്തില്‍ ആഘോഷസ്ഥലങ്ങളിലെല്ലാം പെട്ടിപ്പാട്ടും കോളാമ്പിപ്പാട്ടും നിര്‍ബന്ധമായിരുന്നു. ഇലക്ട്രോണിക്‌സ് ആംആംബളി
ഫയറുകള്‍ വരുന്നതിനു മുമ്പ് പെട്ടിപ്പാട്ടായിരുന്നു ജനങ്ങളെ രസിപ്പിച്ചിരുന്നത്. പെട്ടിപ്പാട്ട് എന്നത് ഗ്രാമഫോണ്‍ പട്ടാണ്. ഗ്രാമഫോണിന്റെ ഹാന്റില്‍ പിടിച്ച് കുറെ തവണ തിരിച്ച് വൈന്റ് ചെയ്യുന്നു. ഗ്രാമ ഫോണിന്റെ മുകള്‍ വശത്ത് ടേണ്‍ ടേബിള്‍ എന്ന വൃത്താകൃതിയിലുള്ള ഒരു തട്ടുണ്ട്. ഇതിന്റെ മുകളില്‍ പാട്ട് റെക്കോര്‍ഡ് ചെയ്തിട്ടുള്ള ഗ്രാമഫോണ്‍ റെക്കോര്‍ഡ് വെക്കുന്നു. അറ്റത്ത് സൂചി ഘടിപ്പിച്ചിട്ടുള്ള ഒരു പിക്കപ്പ് റെക്കോര്‍ഡിന്റെ മുകളില്‍ വെക്കുമ്പോള്‍ റെക്കോര്‍ഡ് കറങ്ങുകയും പിക്കപിനോട് ഘടിപ്ിച്ചിട്ടുള്ള മെഗാഫോണില്‍ നിന്ന് ഉച്ചത്തില്‍ പാട്ട് കേള്‍ക്കുകയും ചെയ്യുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ സന്തത സഹചാരിയായിരുന്നല്ലോ ഗ്രാമഫോണ്‍. മാങ്കസ്റ്റ മാവിന്‍ ചുവട്ടില്‍ ചാരുകസേരയിലിരുന്ന ബഷീറിന്റെ അരികത്ത് സൈഗാളിന്റെ സംഗീതമുതിര്‍ക്കുന്ന ഗ്രാമഫോണും ബഷീറിനോളം പ്രശസ്ത മായിരുന്നു.

പണ്ട് കൊളമ്പില്‍ തേയിലകൃഷിക്കും ജാപ്പാണത്ത്(ജാഫ്‌ന) പുകയില കൃഷിക്കും പോയിരുന്ന മലയാളി മടങ്ങി വന്നിരുന്നത് കയ്യില്‍ ഒരു ഗ്രാമഫോണ്‍ പെട്ടിയുമായിട്ടായിരുന്നു. അയാളുടെ വീട്ടുമ്മറത്ത് ഗ്രാമഫോണ്‍ സംഗീതം ഉയര്‍ന്നാല്‍ നാട്ടിലുള്ള ആബാലവൃദ്ധരെല്ലാം അവിടെ എത്തുമായിരുന്നു.
ഇലക്ട്രോണിക് ആമ്പളിഫയറുകളും മൈക്രോഫോണുകളും നിലവില്‍ വന്നതോടെ പെട്ടിപ്പാട്ടിന്റെ രൂപവും ഭാവവും മാറി. ഗ്രാമഫോണ്‍ പിക്കപ്പില്‍ നിന്മും നേരട്ട് പാട്ട് കേള്‍ക്കുന്നതിനു പകരം ആമ്പളിഌഫയര്‍ വഴി ശബ്ദം വലുതാക്കി മെഗാഫോണിലൂടെ (കോളാമ്പി) പാട്ട് കേള്‍ക്കാന്‍ തുടങ്ങി. വൈദ്യുതി എത്തി നോക്കിയിട്ടില്ലാത്ത ഗ്രാമങ്ങളില്‍ ബാറ്ററി ഉപയോഗിച്ച് കോളാമ്പപ്പാട്ടകള്‍ അലയടിച്ചു. റെക്കോര്‍ഡിന്റെ ഒരിവശത്ത് ഒരു പാട്ട് മാത്രമേ ഉണ്ടാകൂ. അതുകഴിയുമ്പോള്‍ പ്‌ളെയ്റ്റ് മറിച്ചിടണം. സുചി മാറ്റുകയും വേണം. ഒരിക്കല്‍ വൈന്റ് ചെയ്താല്‍ രണ്ട് പാട്ട് പാടും. പിന്നെ വീണ്ടും വൈന്റ് ചെയ്യണം. മൈക്കാ സെറ്റ് വാടക ക്കാരന്‍ അന്നൊക്കെ ഒരു ഹീറോ ആയിരുന്നു. അയാള് സെറ്റിന്റെ അടുത്തുനിന്നും മാറില്ല. ആമ്പളിഫയറിന്റെയുള്ളില്‍ നിന്നും വാല്‍വുകള്‍ മിന്നാമിന്നിപോലെ മിന്നുന്നുണ്ടായിരിക്കും.

ഹരിശ്ചന്ദ്രയിലേയും ഭക്ത കുചേലയിലേയും അനാര്‍ക്കലിയിലേയും കണ്ടം ബച്ച കോട്ടിലേയും പാട്ടുകള്‍ കോളാമ്പിയിലൂടെ കേട്ടത് ഇന്നും ഓര്‍മയിലുണ്ട്.

No comments:
Post a Comment