Jul 5, 2011

കടവല്ലുര്‍ നീര്‍ത്തടം

       കടവല്ലൂരിലെ ജലക്ഷാമത്തിനൊരു പരിഹാരം
കടവല്ലുര്‍ നീര്‍ത്തടം
ഉയര്‍ന്ന ഭൂപ്രദേശത്തു നിന്നും ജലം ഒഴുകിയെത്തുന്ന പ്രദേശങ്ങളും വിഭവസ്രോതസ്സുകലും ജീവജാലങ്ങളും എല്ലാം ചേര്‍ന്നതാണ് ഒരു നീര്‍ത്തടം. പുഴക്കല്‍ പാടം ഉള്‍ പ്പെടുന്ന വിശാലമായ നീര്‍ത്തടത്തിന്റെ ചെറിയ ഭാഗമാണ് നമ്മുടെ പഞ്ചായത്ത് പ്രദേശം. ഇവിടെ ഭൂപ്രകൃതിക്കനുസരിച്ച് തിപ്പലിശ്ശേരി,ഭട്ടിമുറി,കടവല്ലൂര്‍ എന്നീ മൂന്ന് സൂക്ഷ്മ നീര്‍ത്തടങ്ങളാണുള്ളത്. ഇതില്‍ പ്രധാനം കടവല്ലൂര്‍ നീര്‍ത്തടം തന്നെ.
അതിര്‍ത്തികള്‍- കിഴക്ക്- പട്ടാമ്പി റോഡ്. വടക്ക്- കൊള്ളഞ്ചേരി തോട്. പടിഞ്ഞാറ്- ഒതളൂര്‍ ബണ്ട്. തെക്ക്-മരം കാട്ട് ചാല്. മൊത്തം വിസ്തീര്‍ണ്ണം -9.25 ച.കി.മീ.
ജലസ്ഥിതി- ജല ലഭ്യത പ്രധാനമായും കൊള്ളഞ്ചേരി തോടിനെ(ചാലിശ്ശേരി തൊട്) ആശ്രയിച്ചിരിക്കുന്നു. ഇതാ കോതച്ചിറ ഭാഗത്തു നിന്നും ഒഴുകിയെത്തുന്നതാണ്. കടവല്ലൂര്‍ നീര്‍ത്തടത്തിലെ ഭൂ ഗര്‍ഭ ജല നിരപ്പ് താഴ്ന്നിരിക്കുന്നു.കിണറുകള്‍ പലതും ജനുവരിയോടെ വറ്റുന്നു.  (അടുത്ത പേജില്‍ തുടര്‍ച്ച.....)

No comments:

Post a Comment