പക്ഷിശ്‌സ്ത്രക്കാരാ കുറവാ... പടിക്കലിത്തിരി നിന്നേ പോ.... എന്നത് ഒരു പഴയ സിനിമാഗാനമാണ്. ഇന്ന് പക്ഷിശാസ്ത്രക്കാരന്‍ മാര്‍ തീരെയില്ല എന്നു തന്നെ പറയാം പക്ഷിശാസ്ത്രക്കാരികള്‍ മാത്രമേയുള്ളൂ. ഇവരും അപ്രത്യക്ഷരാകാന്‍ ഇനിയധികം സമയം വേണ്ടിവരില്ല. പുതിയ വന സംരക്ഷണ നിയമത്തില്‍ നാടന്‍ തത്തകള്‍ വന്യ ജീവികളാണ്.ഇവയെ കൊല്ലാനോ വളര്‍ത്താനോ പാടില്ല. അവയെ അവയുടെ പാട്ടിന് വിട്ടേക്കണം. വന പാലകര്‍ കേസെടുത്താല്‍ ജയിലില്‍ കിടക്കേണ്ടിവരും. പക്ഷി ശ്‌സ്ത്രക്കാരുടെ ദൈന്യത കണ്ടിട്ടാവണം ഇവരുടെ കൂട്ടിലെ ശാസ്ത്രജ്ഞരായ തത്തകളെ വന പാലകര്‍ കണ്ടതായി നടിക്കുന്നില്ല.

തൃശ്ശുര്‍ പൂരത്തിന് (2011 മേയ് 12)സ്വരാജ് റൗണ്ടിനു ചുറ്റുമായി ഏതാണ്ട് അമ്പതോളം പക്ഷിശാസ്ത്രക്കാരികളെ കാണുകയുണ്ടായി. ഇവരില്‍ നിന്നെടുത്തതാണ് ഈ ഫോട്ടോ.
ഫോട്ടോ-ശ്രീഹരി.എം.എസ്.

തൃശ്ശുര്‍ പൂരത്തിന് (2011 മേയ് 12)സ്വരാജ് റൗണ്ടിനു ചുറ്റുമായി ഏതാണ്ട് അമ്പതോളം പക്ഷിശാസ്ത്രക്കാരികളെ കാണുകയുണ്ടായി. ഇവരില്‍ നിന്നെടുത്തതാണ് ഈ ഫോട്ടോ.
ഫോട്ടോ-ശ്രീഹരി.എം.എസ്.
No comments:
Post a Comment