സിനിമാ സംവിധായകന്‍ പി.എം.അബ്ദുള്‍ അസീസ് അന്തരിച്ചു.
1960 കളിലെ സിനിമാ സംവിധായകനും നാടകരചയിതാവും കടവല്ലുര്‍ ഗവ.യു.പി സ്‌ക്കൂള്‍ അദ്ധ്യാപകനു മായിരുന്ന പി.എം.അബ്ദുള്‍ അസീസ് അന്തരിച്ചു. പെരുമ്പിലാവ് കളത്തില്‍ തറവാട്ടിലെ(അന്‍സാര്‍ ആശുപത്രിക്ക് തെക്കു വശത്തെ വീട്) അംഗമായിരുന്നു. കടവല്ലുര്‍ ഗവ.യു.പി സ്‌ക്കൂളില്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ സിനിമയോടുള്ള താല്‍പ്പര്യം മൂലം ലീവെടുത്ത് പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംവിധാനം പഠിക്കാന്‍ പോയി. പിന്നീട് അവള്‍, ഞാവല്‍ പഴങ്ങള്‍,അത്യുന്ന തങ്ങളില്‍ കുടാരം പണിതവര്‍,മാന്‍പേട എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ഇതില്‍ ഞാവല്‍ പഴങ്ങള്‍ ഹിറ്റായിരുന്നു. മാന്‍പേട റിലീസ് ചെയ്യപ്പെട്ടില്ല. ഞാവല്‍ പഴങ്ങളുടെ ഗാന രചന നിര്‍വഹിച്ചത് അദ്ധാപകനും കവിയുമായിരുന്ന മുല്ലനേഴിയായിരുന്നു. ശ്യാം ഈണം നല്‍കിയ ഗാനങ്ങള്‍ ഹിറ്റുകളായി. (കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ്.....)
അസീസ് രചിച്ച ചാവേര്‍പ്പട എന്ന നാടകത്തിന് 1973 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഈ നാടകം രംഗത്ത് അവതരിപ്പിച്ചപ്പോള്‍ പ്രധാന വേഷങ്ങളിള്‍ അഭിന.ിച്ചത്് പ്രേംജിയും മുല്ലനേഴിയുമായിരുന്നു. സിനിമകള്‍ക്കു പുറമേ 37 ഡോക്യുമെന്ററികളും കവികള്‍ കല്പനകള്‍, സായാഹ്നക്കോടതി, എണ്ണപ്പാടം എന്നീ ടി.വി.സീരിയലുകളും അസീസ സംവിധാനം ചെയ്തിട്ടുണ്ട്.

No comments:
Post a Comment