ചരിത്രത്തിന്റെ താളിയോലകളില്‍ വിസ്മൃതിയിലാണ്ടു പോകുമായിരുന്ന വേദവാക്യ പരീക്ഷ....അന്യോന്യം. അതില്ലാത്തൊരു കടവല്ലൂരിനെ ഇനി സങ്കല്പ്പിക്കാന് കഴിയില്ല. ഈനാടിന്റെ പഴയാണ്മ. ഇതിന്റെ ഇല്ലായ്മയും വല്ലായ്മയും, സന്തോഷവും സന്താപവും, കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളുമായി ഒരു ബ്ളോഗ്.
Jul 21, 2010
കല്ലുംപുറം സെന്റ് ജോര്‍ജ് പള്ളി
കല്ലുംപുറത്തെ ക്രസ്ത്യന്‍ കുടുംബങ്ങള്‍ക്ക് മൂന്നു നൂറ്റ്ണ്ടിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. കാട്ടകാംപാലില്‍ നിന്നും പഴഞ്ഞിയില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ് ഇവര്‍.ആദ്യ കാലത്ത് ഇവിടുത്തെ കൃസ്ത്യന്‍ കുടുംബങ്ങള്‍ പഴഞ്ഞി ഇടവകക്കാര്‍ ആയിരുന്നു. 6 കി.മീറ്റര്‍ ദൂരെയുള്ള പഴഞ്ഞിയിലേക്ക് കുര്‍ബാനക്കും മറ്റു ആത്മീയ കാര്യങ്ങള്‍ക്കും കൂടാതെ ശവമഞ്ചവും പേറി സെമിത്തേരിയിലേക്കും പോയിരുന്നത് വെള്ളവും പാടവും നീന്തിയായിരുന്നു. ഈ യാതനകള്‍ മൂലം കല്ലുംപുറത്ത് ഒരു പള്ളിയും സെമിത്തേരിയും വേമമെന്ന് ചിന്തിക്കാന്‍ തുടങ്ങി. ഈ ആവശ്യത്തിന് പഴഞ്ഞി പള്ളി ഭാരവാഗികള്ല്‍ നിന്നും അനുകൂളമായ മറുപടി ലഭിക്കാത്ത്തിനാല്‍ ചെറുവത്തൂര്‍ ഉക്രു പത്രോസ്, ചെറുവത്തൂര്‍ ഉക്രു താവുണ്ണി എന്നിവര്‍ തൊഴിയൂര്‍ മെത്രാപൊലീത്തയായിരുന്നനകരുമാങ്കുഴി മാര്‍ കൂറിലോസ് തിരുമേനിയെ കണ്ട് സങ്കടമുണര്‍ത്തിച്ചു. കല്ലുംപുറത്തെ കൃസ്ത്യാനികള്‍ തൊഴിയൂര്‍ സഭയില്‍ ചേരുമെങ്കില്‍ പള്ളി പണായാമെന്ന് ഉറപ്പ് ലഭിച്ചു. ഇതനുസരിച്ച് ഭൂരിഭാഗം കൃസ്ത്യാനികളും തൊഴിയൂര്‍ സഭയില്‍ ചേര്‍ന്നു. 1096വൃശ്ചികം 24 ന് 58 സെന്റ് സ്ഥലം പള്ളിക്ക് വോണ്ടി വാങ്ങി. 1921 മെയ് 8 ന് പള്ളി കൂദാശ ചെയ്തു.കടവല്ലൂര്‍ പഞ്ചായത്തിലെ ആദ്യത്തെ കൃസ്ത്യന്‍ പള്ളിയായിരുന്നു ഇത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment