Apr 9, 2010

കേരളത്തിലെ വീടുകളില്‍ പണ്ട് ഉപയോഗിച്ചിരുന്ന മണ്ണെണ്ണ വിളക്ക്.



വെറ്റിലമുറുക്കിനുളള ചുണ്ണാമ്പ് സൂക്ഷിക്കാനുള്ള ചുണ്ണാമ്പ് കുടുക്ക.




വെള്ളം കോരാനുള്ള തുടി.ഇന്നത്തെ കപ്പിക്ക് പകരമായി ഉപയോഗിച്ചിരുന്നു.അടുക്കളകിണറുകളില്‍ ഇത് നിര്‍ബന്ധമായിരുന്നു.




ഭസ്മക്കുട്ട.  പഴയ തലമുറക്കാര്‍ കുളികഴിഞ്ഞ് നെറ്റിയില്‍ ഭസ്മം തൊടുന്ന പതിവുണ്ടായിരുന്നു. ഭസ്മം ഭസ്മക്കുട്ടയിലിട്ട് ഉമ്മറത്താണ്  തൂക്കുക.  ചാണകവരണ്ടിയും കര്‍പ്പുരവും കത്തിച്ച് ലഭിക്കുന്ന ചാരമാണ് ഭസ്മം.



പണ്ട് എണ്ണ,പാല്‍ തുടങ്ങിയ ദ്രാകങ്ങള്‍ അളക്കുന്നതിന് ഉപയോഗിച്ചിരുന്ന അളവാണ് ഉഴക്ക്,ഉരി,നാഴി എന്നിവ. ചിത്രത്തില്‍ കാണുന്നതുപോലെയുള്ള പാത്രങ്ങളാണ് ഇതിന് ഉപയോഗിച്ചിരുന്നത്. 2 ഉഴക്ക് 1 ഉരി., 2 ഉരി 1 നാഴി., 4 നാഴി 1 ഇടങ്ങഴി.



ധാന്യങ്ങള്‍ അളക്കാനുള്ള അളവുകളായിരുന്നു നാഴി, ഇടങ്ങഴി, പറ., നാഴിയും ഇടങ്ങഴിയുമാണ് ചിത്രത്തില്‍.  4 നാഴി 1ഇടങ്ങഴി, 12 ഇടങ്ങഴി 1 പറ.



കഴഞ്ച് കോല്‍.  പച്ച മരുന്നുകളും പെട്ടിമരുന്നുകളും (ആയുര്‍വ്വെദ മരുന്നുകള്‍) തൂക്കുന്നതിനുള്ള ഉപകരണമായിരുന്നു കഴഞ്ച് കോല്‍ (വെള്ളിക്കോല്‍).




താളിയോല ഗൃന്ഥം. കടലാസും അച്ചടിയും കണ്ടുപിടിക്കുന്നതിന് മുമ്പ് പനയോലയില്‍ എഴുത്താണി കൊണ്ട് കോറിയണാ അക്ഷരങ്ങള്‍ കുറിച്ചിരുന്നത്.
പനയോലയില്‍ പതിയുന്ന രേഖകളില്‍ പച്ചിലച്ചാറും കരിയും ചേര്‍ത്തരച്ചുണ്ടാക്കുന്ന കുഴമ്പ് തേക്കുമ്പോള്‍ അക്ഷരങ്ങള്‍ തെളിഞുവരുന്നു.

No comments:

Post a Comment