കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത്
100 വര്‍ഷങ്ങക്കു മുന്‍പ് കടവല്ലൂര്‍, പെരുമ്പിലാവ്,കരിക്കാട് എന്നീ വില്ലേജുകളെ ഉള്‍പ്പെടുത്തി കൊച്ചിന്‍ പഞ്ചായത്ത് റഗുലേഷന്‍ ആക്ട് പ്രകാരം കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചു.
അന്ന് ജനസംഖ്യ എത്രയായാലും പഞ്ചായത്ത് പ്രതിനിധികളുടെ എണ്ണം 5 എന്ന് നിജപ്പെടുത്തിയിരുന്നു. ഇവരെ നേരിട്ട് നോമിനേറ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ നിന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തിരുന്നത്. ആദ്യ പ്രസിഡന്റുമാര്‍ ഭട്ടിയില്‍ തെക്കേടത്ത് മനക്കല്‍ വാസുദേവന്‍ സോമയാജിപ്പാട്, കാഞ്ഞങ്ങാട്ട് ഉക്രു തുടങ്ങിയവരായിരുന്നു. അന്നത്തെ പഞ്ചായത്തന്റെ ചുമതലകള്‍ ശുചീകരണം,വഴിവിളക്ക് കത്തിക്കല്‍, തണ്ണീര്‍പന്തലുകളൊരുക്കി മോരുവെള്ളം നല്‍കല്‍ കന്നുകാലി പൗണ്ട് ( ആല) സംരക്ഷിക്കല്‍ തുടങ്ങിയവയായിരുന്നു. കൂടാതെ കിണര്‍, കുളം, റോഡ് തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടി പ്രമേയങ്ങള്‍ പാസ്സാക്കി പഞ്ചായത്ത് ഡയര്‍ക്ക് അയച്ചു കൊടുക്കലും ചുമതലയായിരുന്നു.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1950ല്‍ തിരുവിതാംകൂര്‍ - കൊച്ചി പഞ്ചായത്ത് ആക്ട് രുപം കൊണ്ടു. ഇതുപ്രകാരമാണ് പഞ്ചായത്തുകളെ വാര്‍ഡുകളായി വിഭജിച്ചതും മെംബര്‍മാരെ ജനങ്ങള്‍ നേരിട്ട് വോട്ട്‌ചെയ്ത് തെരഞ്ഞെടുക്കാന്‍ തുടങ്ങിയതും. കടവല്ലൂര്‍പഞ്ചായത്തില്‍ തെരഞ്ഞെടുപ്പിലൂടെ ആദ്യമായി പ്രസിഡന്‌റായത് സി.ഒ.എബ്രഹാമായിരുന്നു.
വൈസ് പ്രസിഡന്റ് കെ.കെ.കുഞ്ഞുമുഹമ്മദ്. ഈ കമ്മറ്റി 1953 ഒക്ടോബര്‍ 1 ന് അധികാരമേറ്റു.
ഈ കാലത്ത് ഒരു വാടക കെട്ടിടത്തിലായിരുന്നു പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. 1970ല്‍ സി.യു.ജോര്‍ജ്ജ് പ്രസിഡന്റായിരിക്കെ പുതിയ ഓഫീസ് പണിയാനുള്ള സ്ഥലം വിലക്കു വാങ്ങുകയും പണി ആരംഭിക്കുകയും ചെയ്തു. പുതിയ കെട്ട്ടത്തിന്റെ ഉദ്ഘാടനം 1972ല്‍ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അവുക്കാദര്‍കുട്ടി നഹ നിര്‍വഹിച്ചു.
1972 നോമിനേറ്റഡ് മെംബര്‍ കെ.കെ.സത്യഭാമ (തിപ്പലിശ്ശേരി) ആദ്യത്തെ വനിതാ പ്രസിഡന്റായി. 1979 ല്‍ പഞ്ചായത്തു കമ്മിറ്റി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തി. തുടര്‍ന്ന് എ.പി.മുഹമ്മദലി പ്രസിന്റായി. ഏതാണ്ട് 15 വര്‍ഷത്തോളം എ.പി. എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധനായിരുന്ന മുഹമ്മദലി പ്രസിഡന്റായി തുടര്‍ന്നു.
(2010 ജനുവരി 31 ലെ പോസ്റ്റു കൂടി കാണുക)

മുന്പ്രസിഡന്റുമാരുടെ പേരുവിവരം
1 ബാലിജി
എം. ബാലശ്ശേരി
2 പി. ഐ. രാജേന്ദ്രന്
3 മുട്ടിപ്പാലം അബൂബക്കര്
4 എ. പി. മുഹമ്മദാലി
5 സത്യഭാമ
6 എബ്രഹാംപുളിക്കോട്ടില്
7 ഭാസ്കരന് നായര്‍
8 സതിദേവി
സ്ഥിതി വിവരക്കണക്ക്
ജില്ല :തൃശ്ശൂര്
ബ്ളോക്ക് :ചൊവ്വന്നൂര്
വിസ്തീര്ണ്ണം :24.84ച.കി.മീ.
വാര്ഡുകളുടെ എണ്ണം :
20
ജനസംഖ്യ : 30019
പുരുഷന്മാര് :14581
സ്ത്രീകള് :15438
ജനസാന്ദ്രത :1208
സ്ത്രീ : പുരുഷ അനുപാതം :1059
മൊത്തം സാക്ഷരത :87.82
സാക്ഷരത (പുരുഷന്മാര്‍) :91.7
സാക്ഷരത (സ്ത്രീകള്‍) :84.25
Source :
Census data 2001
കടവല്ലൂരിലെ വിദ്യാലയങ്ങള്‍
ഗവ.ഹയ്യര്‍ സെക്കണ്ടറി സ്‌ക്കൂള്‍ കടവല്ലൂര്‍
ഗവ.യു.പി സ്‌ക്കൂള്‍ , കൊരട്ടിക്കര.
ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്.
എല്‍.എം.യു.പി . സ്‌ക്കൂള്‍ ആല്‍ത്തറ.
എ.എല്‍.പി.എസ്. തിപ്പലിശ്ശേരി.
എം.എം.എല്‍.പി എസ്. അറക്കല്‍,ഒറ്റപ്പിലാവ്.
എല്‍.പി.എസ്. കരിക്കാട്. തുടങ്ങിയവയാണ് സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലുള്ളത്.
എന്‍.എസ്.എസ്.യു.പി.എസ്,കടവല്ലൂര്‍,
അന്‍സാര്‍ ഹയ്യര്‍ സെക്കണ്ടറി സ്‌ക്കൂള്‍ , പെരുമ്പിലാവ്.
സിറാജ് ഉല്‍ ഉലൂം സ്‌ക്കൂള്‍ കല്ലുംപുറം ,

അല്‍ അമീന്‍ യു.പി.എസ.് കരിക്കാട് എന്നിവ അണ്‍ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളാണ്.
ബോസ്.
ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തവര്‍ കടവല്ലൂര്‍ പ്രദേശത്തു കുറവാണ്. സുഭാഷ് ചന്ദ്രബോസിനോടൊപ്പം INA യില്‍ കൊരട്ടിക്കര പാളിശ്ശേരി ബാലനാരായണ മേനോന്‍ പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം ബോസിന്റെ സന്തത സഹചാരിയായിരുന്നു. ഇപ്പോഴത്തെ കൊരട്ടിക്കര പെട്രോള്‍ പമ്പിന് തെക്കു വശത്തെ പറമ്പിലായിരുന്നു അദ്ദേഹത്തിന്റെ ഭവനം. ബോസ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഏതാണ്ട് ഒരു ഏകാന്ത വാസം നയിച്ചിരുന്നഅദ്ദേഹത്തെക്കിറിച്ച് കൂടുതലറിയാനോ, ആദരിക്കാനോ അന്ന് ആരും തയ്യാറായില്ല.

No comments:
Post a Comment