കടവല്ലൂര്‍ ഖാദി നെയ്ത്തുകേന്ദ്രം 1958 ല്‍ ആരംഭിച്ചു. ഇപ്പോഴത്തെ എന്‍.എസ്.എസ്. ്‌സ്‌ക്കൂള്‍ നില്‍ക്കുന്ന സ്ഥലത്താണ് ആദ്യമായി ഖാദി ആരംഭിച്ചത്. 1968 ല്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ആദ്യ കാലത്ത് പഞ്ഞി കൊണ്ടു വന്ന് കുരുകളഞ്ഞ്് ചര്‍ക്കകളില്‍ നൂലാക്കി റാട്ടുകളില്‍ നൂലു ചുറ്റി തറികളില്‍ നെയ്ത് വസ്ത്രങ്ങള്‍ നെയ്‌തെടുക്കുന്ന കേന്രമായിരുന്നു ഇത്. ഇന്ന് തറികള്‍ മാത്രമേ ഇവിടെയുള്ളൂ. തോര്‍ത്തു മുണ്ടുകള്‍, മുണ്ടുകള്‍, ഷര്‍ട്ടു തുണികള്‍ എന്നിവ ഇവിടെ ഇപ്പോള്‍ നെയ്‌തെടുക്കുന്നുണ്ട്. കൈ കൊണ്ടും കാല്‍ കൊണ്ടും പ്രവര്‍ത്തിപ്പിക്കുന്ന പഴയ തറി ഒന്ന് മാത്രം ഇവിടെയുണ്ട്. ബാക്കിയെല്ലാം സെമി ഓട്ടോമാറ്റിക്കാണ്. കാലുകള്‍ കൊണ്ട് മാത്രം പ്രവര്‍ത്തിപ്പിക്കാം. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന തുണികള്‍ അവിണിശ്ശേരി ഖാദി ആപ്പീസില്‍ കൊണ്ടുപോയി കൊടു്ക്കുകയാണ് ചെയ്യുന്നത്. കടവല്ലൂര്‍ ഖാദികേന്ദ്രത്തിന്നു കീഴില്‍ 3 സബ്‌കേന്ദ്രങ്ങള്‍ ഉണ്ട്. ഒതളൂര്‍,കറുകപുത്തൂര്‍,പെരിങ്ങൊടു എന്നിവിടങ്ങളിലാണ് ഈകേന്ദ്രങ്ങള്‍. ഇവിടെ നൂല്‍ ഉല്‍പ്പാദനമാണ് നടക്കുന്നത്.
No comments:
Post a Comment