Mar 11, 2010





ഓട്ടുപാത്ര നിര്‍മാണം പ്രതിസന്ധിയില്‍
കടവല്ലൂരിലെ ഓട്ടുപാത്ര നിര്‍മാണം ഇപ്പൊള്‍ പ്രതിസന്ധിയിലാണെന്ന് ഓട്ടുപാത്ര നിര്‍മാണ വിദഗ്ധന്‍ കൊച്ചു അഭിപ്രായപ്പെട്ടു. ഓട്ടുപാത്രങ്ങളുടെ ഉപയോഗം ഇപ്പൊള്‍ വളരെ കുറവാണ്. അടുക്കളയില്‍ മണ്ണെണ്ണസ്റ്റൗവ്,

ഗ്യാസ്സ്റ്റൗവ്, എന്നിവ വന്നപ്പോള്‍ ഓട്ടുപാത്രങ്ങള്‍ സ്റ്റീല്‍പാത്രങ്ങള്‍ക്ക് വഴിമാറി. നിലവിളക്ക് പോലുള്ളവ ഫാക്റ്ററികളില്‍ ലെയ്ത്തില്‍ പണിത് കമ്പോളത്തില്‍ എത്തുന്നതും ഇവിടുത്തെ ഓട്ടുപാത്ര നിര്‍മാണത്തെ

ബാധിച്ചിട്ടുണ്ട്. ഓട്ടുപാത്രത്തിനു പകരം ഹിണ്ടാലിയം പോലുള്ള പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് കൊച്ചു പറഞ്ഞു. ഇത്തരം പാത്രങ്ങളില്‍ ചട്ടുകം കൊണ്ട് ഇളക്കുമ്പോള്‍ ലോഹം അമിതമായി ഇളകി ഭക്ഷണത്തില്‍ കലരും.ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ഓട്ടുപാത്രത്തില്‍ ഇത് സംഭവിക്കുകയില്ല എന്ന് കൊച്ചു പറഞ്ഞു.

No comments:

Post a Comment