പണ്ട് മലബാര്‍ ഭാഗത്ത് നിലവിലിരുന്ന ഒരു പരസ്പര സഹകരണ സഹായ സബ്രദായമായിരുന്നു ചായക്കുറി അഥവാ ചങ്ങാതിക്കുറി. നാട്ടിലെ ഒരാള്‍ക്ക് വലിയ ഒരു സംഖ്യ പണത്തിന് ആവശ്യം വന്നാല്‍ അയാള്‍ ാെരു ചായക്കുറി നടത്തും. പരിസരത്തുള്ള ഏതെങ്കിലും ഒരു ചായക്കടയിലാണ് കുറി നടത്തുക. ചായക്കുറിക്കുള്ള ക്ഷണം കത്തു മുഖേനയോ കാര്‍ഡു മുഖേനയോ ചങ്ങാതിമാരെയെല്ലാം അറിയിക്കും. അവരെല്ലാം നിശ്ചിത സമയത്ത് ചായക്കടയില്‍ വന്ന് ചായയും പലഹാരവും കഴിക്കും. കടയുടെ മുന്‍ഭാഗത്തായി കുറി നടത്തുന്നയാള്‍ ഇരിക്കും. വരിന്ന ചങ്ങാതിമാരെല്ലാം ഒരു തുക നല്‍കും. ഇത്കൃത്യമായി അപ്പോള്‍ തന്നെ ഒരു പുസ്തകത്തില്‍ എഴുതി വെക്കും. എട്ടണ,ഒരു ഉറുപ്പിക, രണ്ടുറുപ്പിക എന്നിങ്ങനെയെല്ലാമായിരിക്കും സംഭാവന. അഞ്ചുറുപ്പിക വെക്കുന്നയാള്‍ നാട്ടിലെ ധനാഠ്യനായിരിക്കും. ചായസല്‍ക്കാരത്തിലെ ചെലവ് കഴിച്ച് കിട്ടുന്നതുക വലിയൊരു ഉപകാരം തന്നെയായിരിക്കും. മറ്റു സുഹൃത്തുക്കളും ഇതുപോലെ അത്യാവശ്യം വരുമ്പോള്‍ ചായക്കുറി നടത്തും.
ഏതാണ്ട് ഇരുപത് വര്‍ഷം മുമ്പ് വരെ നമ്മുടെ നാട്ടില്‍ ചങ്ങാതിക്കുറികള്‍ സാധാരണമായിരുന്നു.
No comments:
Post a Comment