മദ്ധ്യ കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് കടവല്ലൂര്‍ ശ്രീ രാമസ്വാമി ക്ഷേത്രം.കടവല്ലൂര്‍ എന്ന സ്ഥലനാമത്തിനു പിന്നിലും ക്ഷേത്ര ഉല്‍പ്പത്തിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഘടോല്‍ക്കച പുരമാണത്രെ പിന്നീട് കടവല്ലൂരായത്. ഘടോല്‍ക്കചന്‍ ലങ്കയില്‍ ചെന്ന് വിഭീഷണനെ പോരിനു വിളിച്ചു. പക്ഷേ രാമഭക്തനായ വിഭീഷണന്‍ ഘടോല്കചന് താന്‍ പൂജിച്ചിരുന്ന രണ്ട് ശ്രീ രാമ വിഗ്രഹങ്ങള്‍ നല്‍കി. ഘടോല്കചന് ഇതില്‍ ഒന്ന് മറ്റം കടവല്ലൂരിലും ഒന്ന് ഇവിടെയും സ്ഥാപിച്ചു. ഏറെ വാസ്തു വിദ്യാ സവിശേഷതകളുള്ള ഈ ക്ഷേത്രത്തിന്റെചുറ്റുമതില്‍ ഉയരത്തിലും പണിമികവിലും ആകര്‍ഷകമാണ്. അനേകം ദാരുശില്‍പ്പങ്ങള്‍ ശ്രീകോവിലിനു ചുറ്റും കാണാം. വിസ്തൃതിയില്‍ ഒന്നാമതത്രെ ഇവിടുത്തെ ക്ഷേത്രക്കുളം. ക്ഷേത്രത്തിനുള്ളിലെ ഓട്ടുവിളക്ക് അക്കാലത്ത് സിലോണില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ പണം ചെലവഴിച്ച് പണിയിച്ചതാണ് . കന്നി മാസത്തിലെ മുപ്പെട്ടു വ്യാഴത്തിനു നിറമാല. മകരത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി, മീനത്തിലെ ശ്രീരാമ നവമി എന്നിവയാണ്
ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങള്‍ .
മറ്റുക്ഷേത്രങ്ങള്‍
കടവല്ലൂര്‍ ക്ഷത്രം സ്ഥാപിതമാകുന്നതിനുമുന്‍പു തന്നെ നരസിംഹ വും ലക്ഷ്്മണനും പ്രതിഷ്ഠയുള്ള എടയൂര്‍ ക്ഷേത്രം നില നിന്നിരുന്നതായി പറയപ്പെടുന്നു. മണ്ഡപത്തില്‍ മുക്തി ഭഗവതി ക്ഷേത്രം,കൊരട്ടിക്കര ഭഗവതി ക്ഷേത്രം,പൊറവൂര്‍ ശിവക്ഷേത്രം,പുതിയഞ്ചേരി ഭഗവതി ക്ഷത്രം മുലയം പറമ്പ്് ദേവീ ക്ഷേത്രം തുടങിയവയാണ് കടവല്ലൂരിന് സമീപമുള്ള മറ്റു ക്ഷേത്രങ്ങള്‍.
കടവല്ലൂര്‍ അന്യോന്യം
ഋഗ്വേദ സംഹിതാപാഠത്തിലും ജഢ, രഥ എന്നീ വേദ വികൃതികളിലും എട്ടു ിവസങ്ങളിലായി നടന്നു വരുന്ന പാണ്്ഠിത്യ മത്സരമാണ് കടവല്ലൂര്‍ അന്യോന്യം. കേരളത്തില്‍ ഋഗ്വേദം പഠപ്പിക്കുന്ന രണ്ട് സ്ഥാപനങ്ങളാണല്ലോ തൃശ്ശൂര്‍ വടക്കേ ബ്രഹ്മസ്വം മഠവും തിരുന്നാവായ ബ്രഹ്മസ്വം മഠവും.തൃശ്ശൂര്‍ വടക്കേ ബ്രഹ്മസ്വം മഠത്തില്‍ കിടമത്സരമായി നടന്നിരുന്ന അന്യോന്യം രണ്ട് മഠങ്ങളിലെ പണ്ഡിതര്‍ തമ്മില്‍ ആരംഭിച്ചത് 17-ാം നൂറ്റാണ്ട്
മുതലാണ്. തൃശ്ശൂര്‍ മഠത്തില്‍ നിന്നും പിരിഞ്ഞുപോയ ചില വേദാദ്ധ്യാപകര്‍ സാമൂതിരിയുടെ സഹായത്താല്‍ തിരുന്നാവായ മഠം സ്ഥാപിച്ചു. ഇതിനു ശേഷം രണ്ട് യോഗക്കാര്‍ തമ്മിലായി മത്സരം. അന്യോന്യം തൃശ്ശൂരില്‍
വെച്ചും മുളങ്കുന്നത്തുകാവില്‍ വെ ച്ചും നടന്നിട്ടുണ്ട് . കടവല്ലൂരില്‍ വെച്ച്നടത്താന്‍ തുടങ്ങിയശേഷമാണ് അറിയപ്പെടാന്‍ തുടങ്ങിയത്്. 42 വര്‍ഷം മുടങ്ങിക്കിടന്ന ഈ വേദോപാസന 1989 ലാണ് പുനരാരംഭിച്ചത്്.

ഓരോ മഠത്തില്‍ നിന്നും അന്യോന്യത്തില്‍ പങ്കെടുക്കേണ്ടവരെ തെരഞ്ഞെടുക്കുന്നതിന് കിഴക്ക്് - പടിഞ്ഞാറ് എന്ന മത്സരമുണ്ട്്് അതിനു ശേഷം വരുന്ന വേദജ്ഞര്‍ ക്ഷേത്ര പരിസരത്ത്് രണ്ട്്് സ്ഥലത്തായി താമസിക്കുന്നു.രണ്ട് മഠക്കാര്‍ തമ്മില്‍ മിന്ടാനൂ പരിചയം നടിക്കാനോ പാടില്ല. സന്ധ്യക്കുശേഷം ദീപാരാധന കഴിഞ്ഞ്്് കൂത്തമ്പലത്തിലാണ് മത്സരങ്ങള്‍. പണ്ഠിതര്‍ക്ക്്് ആദ്യം നേരിടേണ്ട പരീക്ഷ വാരമിരിക്കലാണ്.
ഋഗ്വേദത്തിലെ 10472 മന്ത്രങ്ങളില്‍ നിന്നും മറു ഭാഗം ആവശ്യപ്പെടുന്ന ഭാഗം മുതല്‍ 10 ഋക്കുകള്‍ ചൊല്ലണം. ചൊല്ലുമ്പോള്‍ സ്വര-ശബ്ദ-വര്‍ണ വ്യത്യാസങ്ങളോ താമസമോ പാടില്ല. ഉണ്ടായാല്‍ പിഴച്ചു എന്നു പറയും. പിഴച്ചയാള്‍ പുറത്തു പോകണം. മന്ത്രങ്ങള്‍ ചൊല്ലുന്നയാളെ തന്റെ മഠത്തിലെ രണ്ട് പേര്‍ക്ക്്് വേദമുദ്രകള്‍ കൊണ്ട് സഹായിക്കാം . അത്താഴശ്ര്ശ്രീവേലിക്കശേഷമാണ്്് ജഢ അല്ലെങ്കില്‍ രഥ. അത്യന്തം ക്‌ളേശകരമായ രഥയിലാണ് കടന്നിരിക്കല്‍ വലിയ കടന്നിരിക്കല്‍ എന്നീ ഉന്നത ബിരുദങ്ങള്‍ ലഭരക്കുന്നത്.
കടവല്ലൂര്‍ ചരിത്രത്താളുകളില്‍
കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍ എന്ന പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. കുന്നംകുളത്തിനു എട്ട്ു മൈല്‍ വടക്ക്് കാട്ടകാംപാല്‍ കായല്‍ തീരത്ത്് സ്ഥിതിചേയ്യുന്ന കടവല്ലൂര്്് ഒരു വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. ഈ സ്ഥലത്തിന് തലപ്പിള്ളി മേല്‍പ്പട്ടു എന്ന സ്ഥാനപ്പേരും ഉണ്ടായിരുന്ന്ു. കലാമണ്ഡല ചരിത്രം എന്ന പുസ്തകത്തില്‍ ശ്രീമതി സുമംഗല പറയുന്നു. ലക്കിടി കൊച്ചുകുട്ടിയമ്മ, കൊരട്ടിക്കര മുള്ളത്ത്് മാധവിയമ്മ, കോട്ടോളി നാരായണിയമ്മ, മുള്ളപ്പിള്ളി മീനാക്ഷിയമ്മ, രാമന്‍കണ്ടത്ത്് മാധവിയമ്മ,പുത്തന്‍പുരയില്‍ അമ്മാളുവമ്മ, ലക്ഷ്മിക്കുട്ടിയമ്മ, അപ്പുരേടത്ത്് കുഞ്ഞുകുട്ടിയമ്മ തിടങ്ങിയവര്‍ 19-ാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും പേരു കേട്ട മോഹിനിയട്ടം കലാകാരികളായിരുന്നു. അക്കാലത്തെ നട്ടുവന്മാര്‍ കൊരട്ടിക്കര മല്ലപ്പിള്ളി ശങ്കരന്‍ നായര്‍, അപ്പുരേടത്ത്് കൃഷ്്ണപ്പണിക്കര്‍ എന്നിവരായിരുനിിനു. കൃഷ്ണപ്പണിക്കരും മാധവിയമ്മയും വള്ളത്തോളിന്റെ പ്രത്യേക താല്‍പര്യപ്രകാരം കലാമണ്ഢലത്തില്‍ ദീര്‍ഘകാലം അദ്ധ്യാപകരായിരുന്നു.
മേളപ്പെരുമ
ഏകദേശം 100 വര്‍ഷത്തോളം പഴക്കമുണ്ട്്് കടവല്ലൂരിന്റെ മ്ദ്ദള കലാ പാരമ്പര്യത്തിന്. മദ്ദളകേസരി കടവല്ലൂര്‍ ്്അരവിന്ദാക്ഷന്‍ പുകള്‍ പെറ്റ മദ്ദള കലാകാരനായിരുന്നു.പഞ്ചവാദ്യ കലാകാരന്‍ കലാമണ്ഡലം താമിയാശാന്‍, മദ്ദള വിദഗ്ധരായ ഗോവിന്ദന്‍ നായര്‍ ശങ്കുണ്ണി നായര്‍ തടങ്ങിയവര്‍ കടവല്ലൂരിന്റെ അഭിമാന
ങ്ങളാണ്. ചെണ്ട കലാകാരന്‍ അച്യുത മാരാര്‍, തിമില വിദഗ്ധന്‍ ചന്ദ്രന്‍ മാരാര്‍ എന്നിവരും പ്രശസ്തരാണ്്്. മദ്ദള കലാകാരനായ ഗോപാലകൃഷ്ണന്‍ മദ്ദള പരിശീലനം നല്‍കി വരുന്നു. മേള പാരമ്പര്യം നിലനിര്‍ത്താനായി കടവല്ലൂര്‍ ഗവ. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്്് താമിയാശാന്റെ നേതൃത്ത്വത്തില്‍ പഞ്ചവാദ്യത്തില്‍ തുടര്‍ച്ചയായി പരിശീലനം നല്‍കി വരുന്നു. ഖാദി- ഓട്ടു പാത്ര നിര്‍മാണം വളരെ പഴക്കമുള്ള ഒരു ഖാദി തുണി നെയ്ത്തുകേന്ദ്രം കടവല്ലൂരില്‍ പ്രവര്‍ത്തിച്ചു വരുന്നു.കടവല്ലൂരിന്റെ സാംസ്‌കാരിക- വ്യാവസായിക ചരിത്രത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്്് ഈ സ്ഥാപനം. ഓട്ടു പാത്ര നിര്‍മ്മാണത്തിന് പ്രസിദ്ധമാണ് കടവല്ലൂര്‍ ഗ്രാമം.അമ്പലത്തിനു സമീപമായി വസിക്കുന്ന മൂശാരിമാര്‍ എന്ന വിഭാഗമാണ് ഓട്ടു പാത്ര നിര്‍മ്മാണ വിദഗ്ധര്‍. ഇലത്താളം, ചേങ്ങല തുടങ്ങിയ വാദ്യോപകരണങ്ങള്‍ ശ്രുതി ശുദ്ധമാക്കി നിര്‍മ്മിക്കുന്നതില്‍ വിദഗ്ധരാണ് ഇവര്‍.
കടവല്ലൂര്‍ ഹൈസ്‌ക്കൂള്‍
രേഖകള്‍ മനയിലുണ്ട് . എന്ന് ഏത് സാഹചര്യത്തില്‍ ഈ വിദ്യാലയം സര്‍ക്കാരിലേക്ക നിക്ഷിപ്തമായി എന്നതിന് രേഖകളൊന്നും ലഭ്യമല്ല.

കടവല്ലൂര്‍ ക്ഷേത്രത്തന്റ തെക്കുമാറി സ്ഥിതി ചെയ്യുന്ന കോട്ടോല്‍ കുന്നിന്റെ നെറുകയില്‍ അതിരാളന്‍ കാവ് എന്ന പ്രചീന ക്ഷത്രവും ആനറാന്‍ കുഴി എന്ന ഗുഹാ മാര്‍ഗ്ഗവും കാണാം. കളരിപ്പയറ്റില്‍ പൊന്നാട ലഭിച്ച കോട്ടോല്‍ കളരിക്കല്‍ ഗോവിന്ദപ്പണിക്കര്‍ പേരു കേട്ട ഉഴിച്ചില്‍ വിദഗ്ധനായിരുന്നു. പിതാവായ കിട്ടുണ്ണിപ്പണിക്കര്‍ നിരവധി ശിഷ്യന്മാരുള്ള കളരി അഭ്യസിയും പാരമ്പര്യ വൈദ്യനുമായരുന്നു കോട്ടോല്‍ പണിക്കന്മാരുടെ പൂര്‍വ്വികര്‍ സാമൂതിരിയുടെ പട നായകന്മാരായിരുന്നുവത്രെ.
കോട്ടോല്‍ പ്പെരുമ
കടവല്ലൂരിലെ സാംസ്‌കാരിക നായകര്‍
സാഹിത്യകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ പി.കെ. മുഹമ്മദ് കുഞ്ഞി., നാടക രചയിതാവും സിനിമാ സംവിധായകനുമായ അസീസ് മാസ്റ്റര്‍ ഉപന്യാസകാരനും എഴുത്തുകാരനുമായ വി.പി.മുഹമ്മദലി, ചരിത്രകാരനായ പി.എം.എന്‍ നമ്പൂതിരി, എഴുത്തുകാരനായ കൊളത്തോള്‍ രാഘവന്‍, കേരള ഗ്രന്ഥശാലാ സംഘം ഭാരവാഹിയും എം.എല്‍.എയുമായ ബാബു എം പാലിശ്ശേരി, തുടങ്ങ്ിയവര്‍ പ്രശസ്തരാണ്.
2003 ലെ മികച്ച നാടക നടനുള്ള സംസ്ഥാന അവാര്‍ഡു നേടിയത്് നടനും കഥകളി കലാകാരനുമായ പീശപ്പിള്ളി മനക്കല്‍ രാജിവാണ്. .... ..
കടവല്ലൂര്‍ കല്ലുംപുറത്ത് വടക്കൂട്ട് താമി. കടവല്ലൂരിന്റെ താമിയാശാന്‍.പഞ്ചവാദ്യത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് കേരളകലാമണ്ഡലം പ്രത്യേക ബഹുമതി നല്‍കി താമിയാശാനെ ആദരിച്ചു. വാദ്യകലാ രംഗത്ത് ജാതി മേല്‍ക്കോ യ്മയുടെ പീഢനം ഏറെ സഹിക്കേണ്ടി വന്ന, ലാളിത്യവും വിനയവും കൈമുതലായുള്ള താമിയാശാന്‍.

പ്രഗല്ഭരുടെ ശിക്ഷണത്തില്‍ 20 കൊല്ലത്തോളം വാദ്യം പഠിച്ചു. കടവല്ലൂര്‍ അരവിന്ദാക്ഷനില്‍ നിന്ന് മദ്ദളത്തിലും ഞമണേങ്ങാട് അപ്പു ആശാനില്‍ നിന്ന് തിമിലയും അഭ്യസിച്ച് കടവല്ലൂര്‍ ശ്രീരാമ ക്ഷേത്ര സന്നിധിയില്‍ അരങ്ങേറ്റം നടത്തി. തുടര്‍ന്ന് മദ്ദള വിദ്വാന്‍ കടവല്ലൂര്‍ ഗോവിന്ദന്‍ നായരില്‍ നിന്ന് മദ്ദള കേളിയും അന്നമനട പരമേശ്വരമാരാരില്‍ നിന്ന് തിമിലയും തിച്ചൂര്‍ വാസുവാര്യരില്‍ നിന്ന് മദ്ദളത്തിന്റെ പതികാലവും പഠിച്ചു.പിന്നീട് കലാമണ്ഡലത്തില്‍ ചേര്‍ന്ന് മദ്ദളത്തിലും തിമിലയിലും ഉപരി പഠനവും നടത്തി.പിന്നോക്ക ജാതിക്കാരന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിമില കൊട്ടാന്‍ പാടില്ലെന്ന നിയമം നിലനിന്നിരുന്ന കാലത്ത് ഇതിനെതിരെ സ്വാമി ഭൂതാനന്ദയുടെ നേതൃത്വത്തില്‍ താമിയും കൂട്ടരും നടത്തിയ സമരം ഒരു രണ്ടാം ക്ഷേത്ര
പ്രവേശന സമരം തന്നെയായിരുന്നു. തൃശ്ശൂര്‍ വടക്കുന്നാഥന്റെ ശ്രീമൂലസാ്ഥാനത്ത് താമി പഞ്ചാദ്യം അവതരിപ്പിച്ച് സ്വാമി ചിന്‍മയാനന്ദനില്‍ നിന്ന് പുരസ്‌കാരം നേടിയത് വലിയ ചര്‍ച്ചയായിരുന്നു.ഇപ്പോള്‍ കടവല്ലൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ പഞ്ചവാദ്യ സംഘത്തെ പരിശീശിലിപ്പിച്ചുകൊണ്ടിരിക്കുന്നു.
കടവല്ലൂരില്‍ എങ്ങനെ എത്താം
തൃശ്ശൂര്‍-കുന്നംകുളം-പെരുമ്പിലാവ്-കടവല്ലൂര്‍ (തൃശ്ശൂര്‍-കോഴിക്കോട് ബസ്സ്)കുറ്റിപ്പുറം-എടപ്പാള്‍-കടവല്ലൂര്‍ (കുറ്റിപ്പുറം- കുന്നംകുളം ബസ്സ്)
പട്ടാമ്പി-കൂറ്റനാട്-പെരുമ്പിലാവ്-കടവല്ലൂര്‍ (പ്ട്ടാമ്പി-ഗുരുവായൂര്‍ ബസ്സ്)
ഗുരുവായൂര്‍-കുന്നംകുളം-പെരുമ്പിലാവ്-കടവല്ലൂര്‍(ഗുരുവായൂര്‍-കോഴിക്കോട് ബസ്സ്)
------------------------------------------------
അടുത്തുള്ള റയില്‍വേസ്‌റ്റഷനുകള്‍
ഗുരുവായൂര്, തൃശ്ശൂര്‍, പട്ടാമ്പി, കുറ്റിപ്പുറം
------------------------------------------------
ദൂരം
ഗുരുവായൂര്‍-കടവല്ലൂര്‍- 18 കി.മീതൃശ്ശൂര്-കടവല്ലൂര്‍- 33 കി.മീ
പട്ടാമ്പി-കടവല്ലൂര്‍- 22 കി.മീ
കുറ്റപ്പുറം-കടവല്ലൂര്‍-22 കി.മീ
കടവല്ലൂരിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും കൈവശമുള്ളവര്‍
മെയില്‍ ചെയ്യുക.
മെയില്‍ ചെയ്യുക.
sakthidharanka [at] gmail [dot] com





No comments:
Post a Comment